HomeCommunityധാർമിക ബോധമുള്ള യുവത്വം; സുരക്ഷിത സമൂഹം കെ കെ ഐ സി യൂത്ത് കോൺഫറൻസ്

ധാർമിക ബോധമുള്ള യുവത്വം; സുരക്ഷിത സമൂഹം കെ കെ ഐ സി യൂത്ത് കോൺഫറൻസ്

spot_img

സമൂഹത്തിന്റെ പുരോഗതിയിലും രാഷ്ട്രത്തിന്റെ ഭാവി നിർമാണത്തിലും നിർണായക പങ്കുവഹിക്കേണ്ട യുവതലമുറ ഇന്ന് ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ധാർമിക മൂല്യങ്ങളുടെ ശോഷണം, സാമൂഹിക ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള പിന്നോട്ടുപോക്ക്, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും വ്യാപനം, സൈബർ കുറ്റകൃത്യങ്ങൾ, അക്രമവാസനകൾ, ലഹരിക്കും മറ്റു അനാരോഗ്യകരമായ പ്രവണതകൾക്കും അടിമപ്പെടുന്ന സാഹചര്യം എന്നിവ സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.ഈ സാഹചര്യത്തിൽ യുവതലമുറ കേവലം കാഴ്ചക്കാരായി മാറാതെ സാമൂഹിക മാറ്റത്തിന്റെ ക്രിയാത്മക പങ്കാളികളാകണമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ( കെ.കെ ഐ.സി) സംഘടിപ്പിച്ച യൂത്ത് കോൺഫറൻസ് ആഹ്വാനം ചെയ്തു.

മയക്കുമരുന്ന്, മദ്യം, പുകയില തുടങ്ങിയ ലഹരിവസ്തുക്കൾ വ്യക്തിയുടെ ആരോഗ്യവും കുടുംബത്തിന്റെ സമാധാനവും സാമൂഹിക സുരക്ഷിതത്വവും തകർക്കുന്ന വിപത്തുകളാണ്. പ്രത്യേകിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ ശക്തമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും അനിവാര്യമാണ്. ലഹരിക്കെതിരായ പോരാട്ടം കേവലം നിയമപാലകരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മത-സാമൂഹിക സംഘടനകളും പൊതുസമൂഹവും ഒരുമിച്ച് ഏറ്റെടുക്കേണ്ട ബാധ്യതയാണെന്നും ഈ സമ്മേളനം ഓർമിപ്പിക്കുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, കൊലപാതകങ്ങൾ, മോഷണം, സാമ്പത്തിക തട്ടിപ്പുകൾ, ഓൺലൈൻ ചതികൾ, വിദ്വേഷ പ്രചാരണങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ യുവാക്കൾ ശക്തമായ നിലപാട് സ്വീകരിക്കണം. നിയമബോധവും സാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ സുരക്ഷിതവും സമാധാനപൂർണവുമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

സോഷ്യൽ മീഡിയയുടെ ദുരുപയോഗം, വ്യാജവാർത്തകളുടെ പ്രചാരണം, സൈബർ ആക്രമണങ്ങൾ, അശ്ലീലതയും അനാരോഗ്യകരമായ ഉള്ളടക്കങ്ങളും യുവതലമുറയുടെ ചിന്തകളെയും സ്വഭാവത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ സാക്ഷരതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഈ സമ്മേളനം ഊന്നിപ്പറയുന്നു.മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.കെ. ഐ.സി.ആക്റ്റിംഗ് പ്രസിഡന്റ് സി. പി. അബ്ദുൽ അസീസ് ആമുഖ ഭാഷണം നടത്തി, ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സ്റ്റുഡന്റ്സ് വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷമീൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. സമീർ അലി ഏകരൂൽ, ഷഫീഖ് മോങ്ങം , സ്വാലിഹ് സുബൈർ, മഹബൂബ്. കെ. സി എന്നിവർ സംസാരിച്ചു. എൻ. കെ. അബ്ദുസ്സലാം പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, ഷമീർ മദനി നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!