HomeGULFഅടിസ്ഥാന സൗകര്യ വികസനം: ഇന്ത്യ ഉൾപ്പെടെ അഞ്ച് ഏഷ്യൻ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ കുവൈത്ത്

അടിസ്ഥാന സൗകര്യ വികസനം: ഇന്ത്യ ഉൾപ്പെടെ അഞ്ച് ഏഷ്യൻ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ കുവൈത്ത്

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ വേഗം പകരുന്നതിനായി ഇന്ത്യ ഉൾപ്പെടെ അഞ്ച് ഏഷ്യൻ രാജ്യങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താൻ കുവൈത്ത് ഒരുങ്ങുന്നു.

ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ കൂടിക്കാഴ്ച നടത്തി. അടിസ്ഥാന സൗകര്യ വികസനം, പുതിയ പദ്ധതികളുടെ നടത്തിപ്പ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണവും സാങ്കേതിക വൈദഗ്ധ്യത്തിന്റെ കൈമാറ്റവും കുവൈത്തിന്റെ വികസന കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിൽ നിർണായകമാണെന്ന് മന്ത്രി വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക നയതന്ത്ര പരിപാടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ‘കുവൈത്ത് വിഷൻ 2035’ വികസന പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയം നടപ്പാക്കുന്ന പ്രധാന പദ്ധതികളും സാങ്കേതിക നേട്ടങ്ങളും പ്രതിനിധി സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.

അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ കൊട്ടാരത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനവും ഭാവി പദ്ധതികൾക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സർവേയും വർഗീകരണവും പൂർത്തിയാക്കുന്നതും ചർച്ച ചെയ്തു.രാജ്യത്തിന്റെ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഭാവി വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!