ന്യൂയോർക്ക്: അക്കൗണ്ടുകൾക്ക് സുതാര്യത പ്രധാനമാണെന്ന് ട്വിറ്റർ. സ്വതന്ത്രമായ അഭിപ്രായ പ്രകടനടത്തിന് മുൻഗണന നൽകും എന്ന് ട്വിറ്റർ വ്യക്തമാക്കി. അതേസമയം നിയമങ്ങളെ ബഹുമാനിച്ചു മുന്നോട്ട് പോകും. നിയമ വിരുദ്ധമായി ഉള്ളടക്കങ്ങൾ ഉള്ള അക്കൗണ്ടുകൾ വിലക്കുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നൽകി.കർഷക സമരത്തിനെതിരെ പ്രകോപനപരമായ ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തിയതിനെ തുടർന്ന് 250 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിൽ കേന്ദ്രം ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. വ്യാജവും പ്രകോപനപരവുമായ ട്വീറ്റുകൾ ചെയ്യുകയോ റീട്വീറ്റ് ചെയ്യുകയോ ചെയ്തിരുന്നെന്ന് കേന്ദ്രം അറിയിച്ചു. സർക്കാർ നിർദേശങ്ങൾ ട്വിറ്റർ പാലിക്കുന്നില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?