ഒരു സ്ത്രീ ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് ഓർഡർ ചെയ്തു. കിട്ടിയത്, ഒരു ആപ്പിൾ ഫ്‌ലേവർഡ് തൈര് ഡ്രിങ്ക്. സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിലാണം സംഭവം. ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സിന് ഓൺലൈനിൽ 1500 ഡോളറിന് ഓർഡർ നൽകിയ ലിയു എന്ന ചൈനീസ് യുവതി ഫെബ്രുവരി 16 ന് ഡെലിവറി ബോക്‌സിൽ ആപ്പിൾ രുചിയുള്ള തൈര് പാനീയം കണ്ട് ഞെട്ടി. ഐഫോൺ 12 പ്രോ മാക്‌സിനായുള്ള ഓർഡർ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നേരിട്ടാണെന്നും ഏതെങ്കിലും മൂന്നാം കക്ഷി വിൽപ്പനക്കാരനിൽ നിന്നല്ലെന്നും ലിയു പറഞ്ഞു. തുടർന്ന് ലിയു സോഷ്യൽ മീഡിയയുടെ സഹായം സ്വീകരിച്ച് വെബോയിൽ സംഭവത്തെക്കുറിച്ച് പോസ്റ്റുചെയ്യുകയും സോഷ്യൽ മീഡിയ സൈറ്റിൽ തനിക്ക് ലഭിച്ച ആപ്പിൾ രുചിയുള്ള തൈര് ബോക്‌സിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയും ചെയ്തു. ഓർഡർ കൈമാറേണ്ട കൊറിയർ കമ്പനിയായ എക്‌സ്പ്രസ് മെയിൽ സർവീസ് ഐഫോൺ 12 പ്രോ മാക്‌സ് ഈ വിലാസത്തിലേക്ക് കൈമാറിയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. ലോംഗ് എന്ന പേരോടു കൂടിയ ആളാണ് പാഴ്‌സൽ സ്വീകരിച്ചതെന്നാണ് വിവരം. ഇയാൾ ലിയുവിന് അയച്ച പാർസൽ തുറന്നു, ഐഫോൺ 12 പ്രോ മാക്‌സ് ഹാൻഡ്‌സെറ്റ് ഉള്ളിൽ നിന്നും മോഷ്ടിക്കുകയും പകരം ഒരു തൈര് പെട്ടി ഉള്ളിൽ വെക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഐഫോൺ 12 പ്രോ മാക്‌സിന് ഇന്ത്യയിൽ ഏകദേശം 1, 29, 900 രൂപയാണ് വില. മൂന്നാം കക്ഷി വിൽപ്പനക്കാരിൽ നിന്ന് ഉപഭോക്താക്കൾ ഓർഡർ ചെയ്യുമ്പോൾ ഇകൊമേഴ്‌സ് തട്ടിപ്പുകൾ അസാധാരണമല്ല. എന്നാലും, ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഓർഡർ നൽകിയെന്ന് ലിയു പറഞ്ഞതോടെയാണ് സംഭവം ഗുരുതരമയാത്. ഇതോടെ പ്രതിയെ പോലീസ് പൊക്കിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ അടുത്തിടെ നടന്ന ഒരു ഇകൊമേഴ്‌സ് തട്ടിപ്പിൽ ഡൽഹി സ്വദേശി ആമസോൺ വിൽപ്പന സമയത്ത് 8000 രൂപ വിലമതിക്കുന്ന റെഡ്മി 8 എ ഡ്യുവൽ സ്മാർട്ട്‌ഫോണിന് ഓർഡർ നൽകി, എന്നാൽ ഒരു ഫോൺ ലഭിക്കുന്നതിന് പകരം ബോക്‌സിനുള്ളിൽ 14 രൂപ വിലയുള്ള ഒരു സോപ്പ് ബാർ ലഭിച്ചു. 2020 നവംബറിൽ ചൈനയിൽ നടന്ന ഒരു പ്രത്യേക കേസിൽ, ഒരു ഡെലിവറിക്കാരൻ 12 ഐഫോൺ പ്രോ മാക്‌സ് യൂണിറ്റുകളുമായി മുങ്ങിയത് വലിയ വാർത്തയായിരുന്നു. അതിന്റെ ആകെ മൂല്യം ഏകദേശം 20 ലക്ഷം രൂപയാണ്. പിന്നീട് ഇയാൾ അറസ്റ്റിലായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?