വിപണി കീഴടക്കാൻ ഒപ്പോയുടെ ഏറ്റവും പുതിയ ഫീച്ചർ

  • 19/03/2021

ഒപ്പോയുടെ ഏറ്റവും പുതിയ എഫ്19 പ്രോ പ്ലസ് 5ജിയും എഫ്19 പ്രോയും വിപണിയിൽ അവതരിപ്പിച്ചു. ട്രെന്റ് സെറ്റിങ്ങ് ലുക്കാണ് എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ ഫോണുകളുടെ പ്രത്യേകതയെന്നാണ് നിർമാതാക്കളായ ഒപ്പോ അവകാശപ്പെടുന്നത്. എ.ഐ. ഹൈലൈറ്റ് പോർട്ടറൈറ്റ് വീഡിയോ, സ്മാർട്ടി 5ജി, 50 വാട്ട് ഫ്‌ളാഷ് ചാർജിങ്ങ്, സിസ്റ്റം പെർഫോമെൻസ് ഒപ്റ്റിമൈസർ തുടങ്ങിയ സംവിധാനങ്ങളും ഈ ഫോണുകളിൽ ഇടംനേടിയിട്ടുണ്ട്.

ഒപ്പോ എഫ്19 പ്രോ പ്ലസ് സ്‌പേസ് സിൽവർ, ഫ്‌ളൂയിഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. എട്ട് ജി.ബി. റാമും 128 ജി.ബി. സ്റ്റോറേജുമാണ് ഈ ഫോണിൽ ഒരുക്കിയിട്ടുള്ളത്.എഫ്19 പ്രോ പ്രധാന റീട്ടെയ്ൽ ഷോപ്പുകൾക്ക് പുറമെ, ആമസോൺ, ഫ്‌ളിപ്പ്കാർട്ട് മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.അൽട്രോ തിൻ ഡിസൈനിലാണ് ഈ ഫോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 7.8, 73.4, 160.1 എം.എം. എന്നിങ്ങനെയാണ് ഈ ഫോണിന്റെ അളവുകൾ. 173 ഗ്രാമാണ് ഭാരം.

എഫ്. എച്ച്‌.ഡിയിലുള്ള വീഡിയോകൾക്കും ഗെയിമുകൾക്കും മികച്ച ക്ലാരിറ്റി ഒരുക്കുന്ന ഡിസ്‌പ്ലേയാണ് ഈ ഫോണുകളിലുള്ളത്.അഞ്ച് മിനിറ്റ് ചാർജിങ്ങിൽ അഞ്ച് മണിക്കൂർ ടോക്ക് ടൈമും 3.5 മണിക്കൂർ വീഡിയോയും പ്ലേയും, 1.5 മണിക്കൂർ ഇൻസ്റ്റഗ്രാം ഉപയോഗവും ലഭ്യമാകും.

Related Articles