ഉപയോക്താക്കൾ പ്രസിദ്ധീകരിക്കുന്ന വീഡിയോയിൽ പകർപ്പവകാശ പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ച് യൂട്യൂബ്. 'ചീക്ക്സ്' എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ അപ്പോൾ തന്നെ അതിൽ കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന പരിശോധിക്കാൻ ഈ ഫീച്ചർ സഹായിക്കും.അപ്ലോഡ് ചെയ്യുമ്പോൾ തന്നെ ചീക്സ് ഓപ്ഷൻ ലഭിക്കും. ഉപയോക്താവ് ഒരു വീഡിയോ അപ്ലോഡ് ചെയ്ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്നങ്ങൾ കുറയ്ക്കാൻ ഉതകുന്നതാണ് ഈ ഫീച്ചർ. അപ്ലോഡ് ചെയ്യുന്ന വീഡിയോയിൽ എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്നം ഉണ്ടോ എന്ന് അധികം സമയം എടുക്കാതെ ചീക്ക്സ് പരിശോധിക്കും. 3 മിനുട്ടിനുള്ളിൽ ഇത് സാധ്യമാകും എന്നാണ് യൂട്യൂബ് പറയുന്നത്.ഇപ്പോൾ പരീക്ഷണാർത്ഥത്തിൽ ലഭിക്കുന്ന ഫീച്ചർ ഉടൻ തന്നെ അന്താരാഷ്ട്ര തലത്തിൽ നടപ്പിലാക്കാൻ ആണ് ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബിന്റെ ലക്ഷ്യം. ചീക്ക്സിൻറെ പരിശോധന നടക്കുമ്ബോഴും വീഡിയോ ഉടമസ്ഥന് പബ്ലിഷ് ചെയ്യാം. പിന്നീട് എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്നം കണ്ടെത്തിയാൽ അത് നോട്ടിഫിക്കേഷനായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?