അഞ്ചാം ടി20യിൽ സിക്സർ മഴയുമായി ഇന്ത്യൻ താരങ്ങൾ, ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ

  • 20/03/2021

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 പരമ്പരയിലെ ജേതാക്കളെ നിശ്ചയിക്കാനുള്ളതായിരുന്നു ആ മത്സരം. അതിലേറെ ഇന്ത്യയ്ക്ക് ആവശ്യം ടി20 ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ പരീക്ഷണത്തിൽ വ്യക്തതയുള്ള ഉത്തരവും. ഓപ്പണിങിൽ ഹിറ്റ്മാൻ രോഹിതിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലി കൂടി ചേർന്നപ്പോൾ ഇന്ത്യ കാത്തിരുന്ന മികച്ച ഓപ്പണിങ് ജോഡിയെ കിട്ടി. ഒന്നാം വിക്കറ്റ് പട്ണർഷിപ്പിൽ 94 റൺസ് ഇരുവരും അടിച്ചുകൂട്ടുമ്പോൾ ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളികളെ പോലും അപ്രസക്തമാക്കുന്നതായിരുന്നു എതിരാളികളുടെ ഹൃദയമിടിപ്പിന്റെ വേഗം.

രോഹിത് 34 പന്തിലാണ് 64 റൺസ് കുറിച്ചത്. കോഹ്ലി 52 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ ഫോം ഇല്ലായ്മയിൽനിന്ന് ക്യാപറ്റന്റെ ഉജ്വല തിരിച്ചുവരവ്. രോഹിതിന്റെ ഇന്നിങ്‌സിൽ അഞ്ച് സിക്‌സറുകളും നാല് ഫോറുകളുമായിരുന്നു ശക്തി. കോഹ്ലി ഏഴ് ഫോറും രണ്ട് സിക്‌സുമടിച്ച്‌ ഇന്നിങ്‌സിനെ മനോഹരമാക്കി. ഇരുവരും ചേർന്ന് 54 പന്തിലാണ് ഒന്നാം വിക്കറ്റിൽ 94 റൺസ് പടുത്തുയർത്തിയത്. അവസാന ട്വി 20യിൽ ഇംഗ്ലണ്ടിന് മുന്നിൽ 225 റൺസിന്റെ വിജയലക്ഷ്യം ഇതിലൂടെ ഇന്ത്യ മുന്നിൽ വെച്ചു. സ്ഥാനക്കയറ്റം കിട്ടിവന്ന സൂര്യകുമാർ യാദവ് 17 പന്തിൽ 32 റൺസും ഹാർദിക് പാണ്ഡ്യ 17 പന്തിൽ 39 റൺസുമെടുത്ത് തങ്ങളും മോശക്കാരല്ലെന്ന് സ്ഥാപിച്ചു.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോഗൻ ഇതിനെ വിശേഷിപ്പിച്ച്‌ ഇങ്ങനെയായിരുന്നു. ഇതിനേക്കാൾ നല്ല മറ്റൊരു ഓപ്പണിങ് ജോടി ഉണ്ടാകില്ല. വിരേന്ദർ സേവാഗും സച്ചിൻ ടെണ്ടുൽക്കറും മുൻപ് സൃഷ്ടിച്ചതിന് സമാനമാണ് ഇത്.- വോഗൻ ട്വിറ്ററിൽ കുറിച്ചു. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സേവാഗും വസിം ജാഫറും ഈ ഇന്നിങ്‌സിനെ പ്രശംസിച്ച്‌ ട്വീറ്റ് ചെയ്തു.

വെള്ള പന്തിൽ ഇന്ന് ലോകത്ത് ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ച ഓപ്പണിങ് ജോഡി എന്നാണ് ഇന്ത്യയുടെ ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും ഇന്നിങ്‌സിനെ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്.

Related Articles