ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണ്ണ നേട്ടവുമായി ഇന്ത്യ

  • 21/03/2021

ഐഎസ്‌എസ്‌എഫ് ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണ്ണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇവന്റിലാണ് ഇന്ത്യയ്ക്ക് സ്വർണ്ണം. വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സൗരഭ് ചൗധരി, അഭിഷേക് വർമ്മ, ഷഹർ റിസ്വി എന്നിവർ അടങ്ങിയ ടീം ആണ് ഈ സ്വർണ്ണ നേട്ടം സ്വന്തമാക്കിയത്.

ഫൈനലിൽ 11-7 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ന്യൂ ഡൽഹിയിലാണ് ലോകകപ്പ് നടക്കുന്നത്.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇവന്റിൽ മനു ഭാക്കർ, യശസ്വിനി സിംഗ് ദേശ്വാൽ, നിവേദിത എന്നിവരുടെ ടീമും സ്വർണ്ണം നേടി. ഫൈനലിൽ പോളണ്ടിനെ 16-8 എന്ന സ്കോറിനാണ് ഇരുവരും പരാജയപ്പെടുത്തിയത്.

10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ ടീമായ ദീപക് കുമാർ, പങ്കജ് കുമാർ, ഐശ്വര്യ പ്രതാപ് സിംഗ് തോമർ എന്നിവർ ഫൈനലിൽ യുഎസ്‌എയോട് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. 14-16 എന്ന സ്കോറിനായിരുന്നു പരാജയം.

Related Articles