ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ മോഡലുകൾക്ക് വിലവർധനവ് പ്രഖ്യാപിച്ച്‌ ടൊയോട്ട

  • 28/03/2021

മുംബൈ: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ മോഡലുകൾക്ക് വിലവർധനവ് പ്രഖ്യാപിച്ച്‌ ടൊയോട കിർലോസ്‌കർ മോടോർ. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതാണ് വിലവർധനയ്ക്ക് ഇടയാക്കിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

എന്നിരുന്നാലും ഉൽപാദന ചെലവിൽ വന്ന വർധനവിന്റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതെന്നും ഇവർ അവകാശപ്പെട്ടു. അതേസമയം, ഓരോ മോഡലിനും എത്രത്തോളം വില വർധിക്കുമെന്ന കാര്യം ഇതുവരേയും കമ്പനി അധികൃതർ അറിയിച്ചിട്ടില്ല.

നിലവിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി, വെൽഫയർ എന്നീ വാഹനങ്ങളാണ് ടൊയോട ഇന്ത്യയിൽ വിൽക്കുന്നത്. ടെയോടയെ കൂടാതെ മാരുതി സുസുക്കി, റെനോ, ഇസുസു തുടങ്ങിയ കമ്പനികളും ഏപ്രിൽ മുതൽ വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles