അതിർത്തി സംഘർഷം: ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജി തിരികെ വന്നേക്കും

  • 30/03/2021



ന്യൂ ഡെൽഹി: അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജി (പ്ലയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട്സ്) തിരികെ വന്നേക്കും.

പബ്ജി മൊബൈൽ ഇന്ത്യയിൽ പുനരവതരിപ്പിക്കാൻ മാതൃ കമ്പനിയായ ക്രാഫ്റ്റണിനു കേന്ദ്ര സർക്കാർ അനുമതി നൽകിയതായി സൂചനയുണ്ടെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം സർക്കാരിന്റെയും പബ്ജിയുടെയോ ഭാഗത്തിനിന്നു വന്നിട്ടില്ല.

ലഡാക്കിൽ ചൈന പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണു പബ്ജിയും ടിക് ടോക്കും ഉൾപ്പെടെ നൂറിലേറെ ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്.

ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണു മൊബൈൽ ഗെയിമായ പബ്ജി ഉൾപ്പെടെ നിരോധിച്ചതെന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചത്. പബ്ജിയുടെ നിരോധനം നീക്കിയെന്ന വാർത്തകൾ ആവേശത്തോടെയാണ് യുവാക്കളായ ആരാധകർ കാണുന്നത്.

Related Articles