53 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു; ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണം

  • 04/04/2021


വാഷിങ്ടൺ: കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം.

106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിൽ ചോർന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളിൽ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

ഫോൺ നമ്ബർ, വ്യക്തികളുടെ പൂർണമായ പേര്, സ്ഥലം, ജനനത്തീയതി, ബയോഡാറ്റ, ഇമെയിൽ അഡ്രസ് തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് വിവരം. സൈബർ സെക്യൂരിറ്റി റിസേർച്ചറായ അലൻ ഗാൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

Related Articles