ഓസ്‌ക്കാർ അവാർഡ് ചടങ്ങ് സ്റ്റാർ മൂവീസിലും സ്റ്റാർ വേൾഡിലും തത്സമയം

  • 17/04/2021

ഏപ്രിൽ 26 നു നടക്കുന്ന 93ാമത് ഓസ്‌ക്കാർ അവാർഡ് ദാന ചടങ്ങ് സ്റ്റാർ മൂവീസിലും സ്റ്റാർ വേൾഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യൻ സമയം രാവിലെ 5.30നാണ് തത്സമയ സംപ്രേക്ഷണം. തുടർന്ന് രാത്രി 8.30ന് റിപീറ്റ് ടെലിക്കാസ്റ്റുണ്ടാകും. 

ദി ഫാദർ, ജൂദാസ് ആന്റ് ബ്ലാക്ക് മെസീഹ, മാങ്ക്, നൊമാഡ് ലാന്റ്, പ്രോമിസിങ്ങ് യംഗ് വുമൻ, സൗണ്ട് ഓഫ് മെറ്റൽ തുടങ്ങിയ സിനിമകളാണ് നാമനിർദ്ദേശ പട്ടികയിലുള്ളത്. ഇന്ത്യയിൽ നിന്നും വൈറ്റ് ടൈഗർ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Related Articles