സംസ്ഥാനത്ത് അതതീവ്ര മഴ തുടരും: നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

  • 18/07/2025

സംസ്ഥാനത്ത് അതതീവ്ര മഴ തുടരും. നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്,

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളില്‍ രൂപപ്പെട്ട തീവ്ര ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നത്.

പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലായ 107.21 മീറ്ററിന് മുകളിലാണ്. പറമ്ബിക്കുളം അണക്കെട്ടില്‍ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related News