കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലെത്തിയ 16കാരി ചികിത്സ ലഭിക്കാതെ മരിച്ചെന്ന് പരാതി

  • 18/07/2025

മലപ്പുറം കൊണ്ടോട്ടിയില്‍ പതിനാറുകാരി ചികിത്സ ലഭിക്കാതെ മരിച്ചതായി ആരോപണം. ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കാണിച്ച്‌ കുടുംബം ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ വാർഡില്‍ തന്നെ നിർത്തിയതായി കുടുംബം ആരോപിച്ചു. വെന്‍റിലേറ്റർ ഇല്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ നിർബന്ധിച്ചതായും കുടുംബം പറഞ്ഞു. പിന്നീട് മുക്കം കെഎംസിടിയില്‍ പ്രവേശിപ്പിച്ച കുട്ടി മരിക്കുകയായിരുന്നു.

Related News