'സ്വകാര്യ വിവരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ല വിവാഹം'; ഭാര്യയുടെ ഫോണ്‍ കോള്‍ രേഖകള്‍ ആവശ്യപ്പെട്ട യുവാവിന്റെ ഹരജി തള്ളി കോടതി

  • 18/07/2025

ഭാര്യയുടെ ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്ന യുവാവിന്റെ ഹരജി തള്ളി ഛത്തീസ്ഗഡ് ഹൈക്കോടതി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ ഹരജി ഹൈക്കോടതി തള്ളിയത്.

2022ലാണ് ഇരുവരും വിവാഹിതരായത്. രണ്ടാഴ്ച കഴിഞ്ഞ് ഭാര്യയുടെ വീട്ടില്‍ പോയതിന് ശേഷമാണ് യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതെന്നും തന്റെ അമ്മയോടും സഹോദരനോടും മോശമായി പെരുമാറിയെന്നും ഹരജിയില്‍ യുവാവ് ചൂണ്ടിക്കാട്ടി.തിരികെ കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചിട്ടും വീട്ടിലേക്ക് വരാന്‍ യുവതി തയ്യാറായില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. പിന്നാലെയാണ് യുവാവ് കീഴ്‌ക്കോടതിയെ സമീപിച്ചത്.

എന്നാല്‍ പിന്നാലെ ഭര്‍ത്താവും കുടുംബവും ഗാര്‍ഹികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ യുവതി പൊലീസിലും കോടതിയിലും പരാതി നല്‍കി. 2024 ജനുവരിയിലാണ് വേര്‍പിരിഞ്ഞ ഭാര്യയുടെ കോള്‍ റെക്കോഡുകള്‍ ആക്‌സസ് ചെയ്യാന്‍ അനുമതി നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ യുവാവ് പരാതി നല്‍കിയത്.

Related News