കുറഞ്ഞ വിലയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായി ഒപ്പോയുടെ പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ എത്തി

  • 19/04/2021


ഒപ്പോ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ സെഗ്മെന്റിലേക്ക് A54 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,490 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,490 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,990 രൂപ എന്നിങ്ങനെയാണ് ഒപ്പോ A54-യുടെ വില.

ക്രിസ്റ്റല്‍ ബ്ലാക്ക്, മൂണ്‍ലൈറ്റ് ഗോള്‍ഡ്, സ്റ്റാറി ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമായ ഒപ്പോ A54 വില്പന ചൊവ്വാഴ്ച (ഏപ്രില്‍ 20) ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെയും തിരഞ്ഞെടുത്ത റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെയും ആരംഭിക്കും.

ലോഞ്ചിന്റെ ഭാഗമായി HDFC ബാങ്ക് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. വെറും 1 രൂപയ്ക്ക് കംപ്ലീറ്റ് മൊബൈല്‍ പ്രൊട്ടക്ഷന്‍, ഒരു രൂപയ്ക്ക് 70 ശതമാനം ബായ് ബാക് ഗ്യാരണ്ടീ, ഇപ്പോള്‍ ഒപ്പോയുടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Related Articles