കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ പുറത്തിറക്കി ഓപ്പോ

  • 27/04/2021

കൊച്ചി: പ്രമുഖ ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ ഓപ്പോ, ഓപ്പോ എ53എസ് 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പോക്കറ്റ് ഫ്രണ്ട്ലി വിഭാഗത്തിൽ ഏറ്റവും ആകർഷകമായ സവിശേഷതകളുമായി എത്തുന്ന ഫോണിന് 14,990 രൂപ മാത്രമാണ് പ്രാരംഭ വില.

മീഡിയ ടെക്കിന്റെ ഡൈമെൻസിറ്റി 700 ചിപ്സെറ്റ് കരുത്തിലാണ് ഡ്യുവൽ 5ജി സിം ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയുമാണ് ഓപ്പോ എ53എസ് 5ജിയുടെ വില. ക്രിസ്റ്റൽ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ, മെയ് രണ്ട് മുതൽ മുതൽ ഫ്ളിപ്കാർട്ടിലും പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാവും.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി കളർ ഒഎസ് 11.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ എ53എസ് 5ജിയുടെ പ്രവർത്തനം. 6.52 ഇഞ്ച് എച്ച്‌ഡി+ (16.55 സെ.മീ) ഡിസ്പ്ലേയുണ്ട്. എഐ ടിപ്പിൾ റിയർ ക്യാമറ വാഗ്ദാനം ചെയ്യുന്ന ഓപ്പോ എ53എസ് 5ജിയിൽ, 13 മെഗാപിക്സലാണ് മെയിൻ കാമറ. 2 എംപി മാക്രോ ക്യാമറയും പോർട്രെയിറ്റ് ക്യാമറയും പിന്നിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഐ ബ്യൂട്ടിഫിക്കേഷൻ സവിശേഷതയോട് കൂടിയ 8 മെഗാപിക്സൽ കാമറ ഫോണിന്റെ മുൻവശത്തുണ്ട്. 5000 എംഎഎച്ച്‌ ബാറ്ററിയിൽ 17.7 മണിക്കൂർ തുടർച്ചയായ വീഡിയോ പ്ലേബാക്കും, 37.8 മണിക്കൂർ സംസാര സമയവുമാണ് വാഗ്ദാനം.

Related Articles