മുംബൈ: ഗാലക്‌സി M42 5ജി ആണ് സാംസങ് പുതുതായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപ എന്നിങ്ങനെയാണ് സാംസങ് ഗാലക്‌സി M42 5ജിയുടെ വില.അതെ സമയം ഇൻട്രൊഡക്ടറി വില എന്ന നിലയ്ക്ക് മെയ് മാസം കഴിയുന്നതുവരെ 6 ജിബി റാം പതിപ്പിന് 19,999 രൂപയും, 8 ജിബി റാം പതിപ്പിന് 21,999 രൂപയുമായിരിക്കും വില. മെയ് മാസം ഒന്നാം തിയതി മുതൽ ആമസോൺ, സാംസങ്.കോം വെബ്‌സൈറ്റുകളൂടേയും റീറ്റെയ്ൽ സ്റ്റോറുകളിലൂടെയും സാംസങ് ഗാലക്‌സി M42 5ജിയുടെ വില്പന ആരംഭിക്കും. പ്രിസം ഡോട്ട് ബ്ലാക്ക്, പ്രിസം ഡോട്ട് ഗ്രേയ് നിറങ്ങളിലാണ് സാംസങ് ഗാലക്‌സി M42 5ജി വാങ്ങാൻ സാധിക്കുക.ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 3.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സാംസങ് ഗാലക്‌സി M42 5ജി പ്രവർത്തിക്കുന്നത്. 6.6 ഇഞ്ച് എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി M42 5ജിയ്ക്ക്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസെസ്സറിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി M42 5ജിയ്ക്ക് 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഫോണിന്റെ മെമ്മറി 1 ടിബി വരെ വർദ്ധിപ്പിക്കാം.48 മെഗാപിക്സൽ ജിഎം 2 പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്‌സി M42 5ജിയിൽ. സിംഗിൾ ടേക്ക്, നൈറ്റ് മോഡ്, ഹൈപ്പർലാപ്സ്, സൂപ്പർ സ്ലോ മോഷൻ, സീൻ ഒപ്റ്റിമൈസർ തുടങ്ങിയ ഫീച്ചറുകൾ ഫോണിലുണ്ട്. മുൻവശത്ത്, 20 മെഗാപിക്സൽ സെൽഫി ക്യാമെറയുമുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?