കാെറോണ വ്യാപനം; ടെലി മെഡിസിൻ സംവിധാനം ഇസഞ്ജീവനിയിൽ സ്‌പെഷ്യാലിറ്റി ഒപികൾ സജ്ജമായി

  • 29/04/2021

തൃശൂർ : സംസ്ഥാനത്ത് കാെറോണ രണ്ടാം തരംഗത്തിന്റെ വ്യാപനം വർധിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇസഞ്ജീവനിയിൽ സ്‌പെഷ്യാലിറ്റി ഒപികൾ സജ്ജമാക്കി. കൊറോണക്കാലത്ത് പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ സഞ്ജീവനി.

സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 35 ൽ പരം ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നൽകുന്നത്. തുടർ ചികിത്സയ്ക്കും കാെറോണ രോഗികൾക്കും ഐസൊലേഷനിലുള്ളവർക്കും ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫുകൾക്കും ഉൾപ്പെടെ എല്ലാവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്.

ഹോം ഐസൊലേഷനിൽ കഴിയുന്നവർ ഉൾപ്പെടെ എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാൽ അവഗണിക്കാതെ ഇ സഞ്ജീവനിയിൽ വിളിച്ച് സംശയങ്ങൾ ദൂരികരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

Related Articles