സാംസിങ്ങിന്റെ പുതിയ സ്മാർട്ട്ഫോൺ ഗാലക്‌സി എസ്21 എഫ്‌ഇ ഈ വരുന്ന മാസങ്ങളിൽ പുറത്തിറങ്ങും. പ്രീമിയം ഗാലക്‌സി ഫോണുകൾക്ക് തുല്യമായ ഫീച്ചറുകളുമായാണ് ഈ പുതിയ ഫോൺ എത്തുക. മികച്ച വിലയിൽ മികച്ച പ്രൊസസ്സറുള്ള ഫോണാകും ഇതെന്ന് പ്രതീക്ഷിക്കാം. മികച്ച സ്പെസിഫിക്കേഷനുകളുമായി കുറഞ്ഞ ഫ്ലാഗ്ഷിപ് ഫോണിന്റെ വിലയിൽ കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ ഗാലക്‌സി എസ്20 എഫ്‌ഇ വലിയ വിജയമായിരുന്നു. അതിനു പിന്നാലെയാണ് ഗാലക്‌സി എസ്21 എഫ്‌ഇ എത്തുന്നത്.ഔദ്യോഗികമായിട്ടല്ലെങ്കിലും പുതിയ ഫോണിന്റെ വിവരം സാംസങ് മെക്സിക്കോ അവരുടെ ഹോം പേജിൽ നൽകിയതായി ഗാലക്‌സി ക്ലബ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച്ചയാണ് സാംസങിന്റെ മെക്സിക്കോ പോർട്ടലിൽ ഹോം പേജിൽ ഗാലക്‌സി എസ്21 എഫ്‌ഇ എന്ന പേര് കാണിച്ചത്. ഗാലക്‌സി എസ്21 എഫ്‌ഇ: സ്പെസിഫിക്കേഷനുകൾഗാലക്സി എസ്21 എഫ്‌ഇ മുൻപ് ഇറങ്ങിയ ഗാലക്‌സി എസ്21 സീരിസിന് സമാനമായ ഡിസൈനിലാകും എത്തുക എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എസ്21 ലേതിന് സമാനമായ ക്യമാറ ആയിരിക്കും ഇതിൽ വരിക എന്ന് സാംമൊബൈൽ റിപ്പോർട്ട് ചെയ്യുന്നു. സിൽവർ, പിങ്ക്, വയലറ്റ്, വൈറ്റ് തുടങ്ങിയ കളറുകളിൽ ഫോൺ ലഭ്യമാകും.പിന്നിൽ ട്രിപ്പിൾ ക്യമറയുമായാകും ഗാലക്‌സി എസ്21 എഫ്‌ഇ എത്തുക. ക്യാമറയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം മുന്നിൽ 32എംപി യുടെ സെൽഫി ക്യാമറയും ഉണ്ടാകും.90Hz അല്ലെങ്കിൽ 120Hzന്റെ റിഫ്രഷ് റേറ്റുള്ള 6.4 / 6.5 ഇഞ്ച് സൂപ്പർ അമോഎൽഇഡി ഇൻഫിനിറ്റി ഓ-ഡിസ്‌പ്ലേയുമായി ഈ ഫോൺ എത്തുമെന്നാണ് കരുതുന്നത്. ഏപ്രിലിൽ പുറത്തു വന്ന ഒരു റിപ്പോർട്ട് പ്രകാരം 4,500mAh ബാറ്ററിയാകും ഇതിലേത്. എക്സിനോസ് 2100 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 888 എസ്‌ഓസി പ്രൊസസ്സറുമായി ഗാലക്‌സി എസ്21 എഫ്‌ഇ എത്തും എന്നാണ് കരുതുന്നത്. 128ജിബി, 256ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും ഈ ഫോൺ ലഭിക്കും. ഐപി റേറ്റിംഗ് ഉള്ള സ്റ്റീരിയോ സ്‌പീക്കറുകളാകും ഗാലക്‌സി എസ്21 എഫ്‌ഇയിലേത്.ഗാലക്‌സി എസ്21 എഫ്‌ഇ: വിലഓഗസ്റ്റ് 19ന് പ്രഖ്യാപിച്ചിരിക്കുന്ന സാംസങ് ഇവന്റിൽ ഗാലക്‌സി എസ്21 എഫ്‌ഇയുടെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിലയെ കുറിച്ച് കൂടുതൽ വ്യക്തതയിലെങ്കിലും എഫ്‌ഇ ഫോണുകളുടെ വില അനുസരിച്ച് 38,000 രൂപ മുതൽ 45,000 വരെ ഈ പുതിയ ഫോണിനും പ്രതീക്ഷിക്കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?