എസ് ബി ഐ ഉപഭോതാക്കൾക്ക് ഇതാ ഓൺലൈൻ വഴി പുതിയ ഓപ്‌ഷനുകൾ

  • 09/05/2021

കൊച്ചി: ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് പുതിയ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ വീഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പിൽ അവതരിപ്പിച്ചത്. സമ്പർക്കരഹിത, പേപ്പർരഹിത അക്കൗണ്ട് തുറക്കാൻ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും.  

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിജിറ്റൽ സംവിധാനം. എസ്ബിഐയിൽ ഒരു പുതിയ സേവിങ്‌സ് അക്കൗണ്ട് തുറക്കാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്ക് വീഡിയോ കെവൈസി ഫീച്ചർ ലഭ്യമാകും. ഈ സൗകര്യം ലഭിക്കാൻ ഉപഭോക്താക്കൾ ആദ്യം യോനോ ആപ്പ് ഡൗണ്‌ലോഡ് ചെയ്യണം. 

Related Articles