ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും സിംഗപ്പൂരിൽനിന്നും ഇന്ത്യയിലേക്ക് പണം അയക്കാൻ സംവിധാനവുമായി ഗൂഗിൾ പേ. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേൺ യൂണിയൻ കോ എന്നിവരുമായി ചേർച്ചാണ് ജി പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. രണ്ട് വ്യക്തികൾ തമ്മിൽ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. നിരവധി രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.നേരത്തെ യാത്രാ ആവശ്യങ്ങൾക്കായി ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങൾക്ക് ജി പേ ഉപയോഗിക്കാമായിരുന്നു. വെബ്‌സൈറ്റുകളിലും ആപ്പുകളിലും പണമടക്കുന്നതിനായി നിരവധി രാജ്യങ്ങളിൽ സൗകര്യം ലഭ്യമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ പേയുടെ പുതിയ ഫീച്ചർ ഓൺലൈൻ പണമിടപാട് രംഗത്തെ വലിയ കുതിച്ചുചാട്ടമായാണ് വിലയിരുത്തുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?