ന്യൂഡൽഹി: ഇന്ത്യയിൽ സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ആമസോൺ. ആമസോൺ ആപ്പിന്റെ ഭാഗമായാണ് മിനിടിവിയും എത്തുന്നത്.മറ്റ് സ്ട്രീമിങ് ആപുകളിൽ നിന്ന് വ്യത്യസ്തമായി മിനിടിവിക്ക് പണം കൊടുത്തുള്ള സബ്സ്ക്രിപ്ഷൻ ആവശ്യമില്ല. ഈ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ പരസ്യങ്ങളുണ്ടാകും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സേവനം ആമസോൺ അവതരിപ്പിക്കുന്നത് .വെബ് സീരിസ്, കോമഡി ഷോ, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ തുടങ്ങിയവ മിനിടിവിയിൽ ലഭ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ എക്സ്ക്ലൂസീവ് വിഡിയോകൾ മിനിടി.വിയുടെ ഭാഗമായി എത്തുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?