ജർമൻ പരിശീലകൻ തോമസ് ടുച്ചലിന്റെ കരാർ കാലാവധി നീട്ടി

  • 04/06/2021

ലണ്ടൻ: ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതിനു പിന്നാലെ ജർമൻ പരിശീലകൻ തോമസ് ടുച്ചലിന്റെ കരാർ കാലാവധി നീട്ടി ക്ലബ്ബ് മാനേജ്മെന്റ്.

രണ്ടു വർഷത്തേക്കാണ് ടുച്ചലിന്റെ കരാർ നീട്ടിയത്. കഴിഞ്ഞ സീസണിൽ ടുച്ചലിന്റെ കീഴിൽ കളിച്ച 30 മത്സരങ്ങളിൽ 19-ലും വിജയിക്കാൻ ചെൽസിക്കായിരുന്നു. അഞ്ച് തോൽവികൾ മാത്രമാണ് ക്ലബ്ബ് വഴങ്ങിയത്.

കഴിഞ്ഞ ജനുവരിയിൽ ഫ്രാങ്ക് ലാംപാർഡിന് പകരക്കാരനായാണ് ടുച്ചൽ ചെൽസിയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്.

ടുച്ചലിനു കീഴിൽ ചെൽസി എഫ്.എ കപ്പിന്റെ ഫൈനലിലെത്തിയിരുന്നു. പിന്നാലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി കിരീടവും സ്വന്തമാക്കിയിരുന്നു.

Related Articles