ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ റെക്കോഡ് ചെയ്ത നിങ്ങളുടെ ശബ്ദങ്ങൾ പരിശോധിക്കാം; അതെങ്ങനെ എന്ന് നോക്കാം

  • 06/06/2021

നിങ്ങൾ ഒരു ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താവാണോ. അപ്പോൾ തീർച്ചയായും നിങ്ങൾ ഗൂഗിൾ അസിസ്റ്റൻറ് ഉപയോഗിച്ചിട്ടുണ്ടാകും. നിങ്ങളുടെ ഫോണിൽ നിന്ന് എന്തെങ്കിലും തിരയാനോ, വെബ് ബ്രൌസിംഗിനോ സഹായിക്കുന്ന വെർച്വൽ അസിസ്റ്റൻറാണ് ഗൂഗിൾ അസിസ്റ്റൻറ്. എന്നാൽ പലർക്കും അറിയില്ല, നമ്മൾ ഇതിന് നൽകുന്ന നിർദേശങ്ങൾ ഗൂഗിൾ ശേഖരിക്കുന്നുണ്ടെന്ന്. ഇത്തരത്തിൽ ഗൂഗിൾ നിങ്ങളുടെ ഏതൊക്കെ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ടാകും, ഇതാ അത് അറിയാൻ ഒരു മാർഗ്ഗം.

1. നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ ആപ്പ് തുറക്കുക, അതിൽ കയറിയ ശേഷം അതിൻറെ വലത് ഭാഗത്ത് ടോപ്പിലുള്ള പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്യുക.

2. അവിടെ നിന്ന് 'Manage your google account' 

3. അതിന് ശേഷം, 'Data and Personalisation' എന്ന ടാബ് ക്ലിക്ക് ചെയ്യുക.

4. അതിനുള്ളിൽ 'Manage your activity controls' എന്നത് ക്ലിക്ക് ചെയ്യുക

5. ഇതിൽ താഴേക്ക് പോയാൽ 'Manage Activity' എന്നത് കാണാം, ഇതിൽ ക്ലിക്ക് ചെയ്യുക

5. തുടർന്ന് 'Filter by date' എന്ന ടാബ് തുറക്കുക 

6. ഇത് തുറന്നാൽ വിവിധ ആപ്പുകൾ കാണിക്കും, ഇതിൽ 'Voice recordings' എടുക്കുക.

ഇവിടെ നിങ്ങളുടെ ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ട വോയിസുകൾ എല്ലാം തന്നെ ലഭിക്കും. ഇത് പരിശോധിക്കാൻ സാധിക്കും.

Related Articles