സൈബർ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം: നാല് നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

  • 10/06/2021

ദോഹ: ഇലക്‌ട്രോണിക് ട്രാൻസാക്ഷൻ വലിയതോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ ക്രിമിനലുകളിൽ നിന്നും തട്ടിപ്പുകാരിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ നിർദേശിച്ച്‌ ഖത്തർ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ മുഴുവൻ ജനങ്ങളും താഴെ പറയുന്ന കാര്യങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഉപദേശിച്ചു.

1. ഫോണിലേക്ക് എസ്.എം.എസ് ആയി വരുന്ന ഒ.ടി.പി ഒരു കാരണവശാലും ആർക്കും ഷെയർ ചെയ്യാതിരിക്കുക
2. കോളുകളും സന്ദേശങ്ങളും ലഭിച്ചാൽ പ്രതികരിക്കും മുൻപ് അതിന്റെ ആധികാരികത പൂർണമായും ഉറപ്പ് വരുത്തുക
3. തട്ടിപ്പുകാരെ കുരുക്കുന്നതിന് സൈബർ സെക്യൂരിറ്റി പ്രിവൻഷൻ ടീമിന് പൂർണ വിവരങ്ങൾ നൽകി സഹായിക്കുക. ഇതിന് വേണ്ടി 66815757 (മൊബൈൽ), 2347444 (ലാന്റ്‌ലൈൻ) എന്നീ നമ്ബറുകളിലോ cccc@moi.gov.qa എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
4. തട്ടിപ്പുകളെക്കുറിച്ച്‌ ബോധവാന്മാരാക്കുന്നതിന് ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറുക.

Related Articles