കൊവിൻ ആപ്പിൽ പുതിയ അപ്ഡേഷൻ വരുന്നു

  • 11/06/2021

ന്യൂ ഡെൽഹി: കൊറോണ വാക്സിൻ രജിസ്ട്രേഷൻ ആപ്പായ കൊവിൻ ആപ്പിൽ പുതിയ അപ്ഡേഷൻ വരുന്നു. വാക്സിനെടുത്തവർക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം നൽകും. പുതിയ മാറ്റങ്ങളുൾപ്പെടുത്താനുള്ള അപ്ഡേഷൻ നാളെയോടെ പൂർത്തിയായേക്കും. രജിസ്റ്റർ ചെയ്തയാൾക്ക് തന്നെ തെറ്റുകളുണ്ടെങ്കിൽ തിരുത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്ഡേഷനാണ് പുരോഗമിക്കുന്നത്.

തുടക്കത്തിൽ ഏറെ താളപ്പിഴകളുണ്ടായിരുന്ന കൊവിൻ പോർട്ടൽ നിലവിൽ രജിസ്ട്രേഷന് വലിയ തടസ്സങ്ങളും തർക്കങ്ങളുമില്ലാതെ മുന്നോട്ടു പോവുകയാണ്. നേരത്തെ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനിൽക്കുമെന്നാണ് കൊവിൻ ആപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. അപ്ഡേഷൻ വരുന്നതോടെ ഇവ പുതുതായി ചേർക്കേണ്ടി വരുമോയെന്ന ആശങ്ക പലരിലുമുണ്ട്. പേരു വിവരങ്ങൾ തിരുത്താനുള്ള സൗകര്യം ദുരുപയോഗം ചെയ്യപ്പെടുമോയെന്നതും അറിയാനിരിക്കുന്നു.

രജിസ്റ്റർ ചെയ്തയാൾക്ക് തന്നെ തെറ്റുകളുണ്ടെങ്കിൽ തിരുത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്ഡേഷനാണ് പുരോഗമിക്കുന്നത്. നിലവിൽ പോർട്ടൽ വഴി ഒരാൾക്ക് നാല് കുടുംബാംഗങ്ങളെ വരെ ചേർക്കാനുള്ള സംവിധാനം തുടരുമെന്നാണ് വിവരം. നേരത്തെ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനിൽക്കുമെന്നാണ് കൊവിൻ ആപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. അപ്ഡേഷൻ വരുന്നതോടെ ഇവ പുതുതായി ചേർക്കേണ്ടി വരുമോയെന്ന ആശങ്ക പലരിലുമുണ്ട്. വേണ്ടി വരില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. പേരു വിവരങ്ങൾ തിരുത്താനുള്ള സൗകര്യം ദുരുപയോഗം ചെയ്യപ്പെടുമോയെന്നതും പ്രധാനം.

Related Articles