പ്രതിസന്ധികള്‍കൊടുവില്‍ ഇന്ന് കോപ്പ അമേരിക്ക ആരംഭിക്കുന്നു.

  • 13/06/2021

ആതിഥേയ രാജ്യങ്ങളായ കൊളംബിയയും അര്‍ജന്റീനയും കോവിഡിന്റെ മോശം സാഹചര്യത്തില്‍ പിന്മാറിയതിനെ തുടര്‍ന്ന് കോണ്‍മേബോള്‍ ബ്രസീലില്‍ വെച്ച്‌ നടത്താന്‍ തീരുമാനിച്ച കോപ്പ അമേരിക്കക്ക് ഇന്ന് കൊടിയേറും.


ആതിഥേയ രാജ്യമായ ബ്രസീല്‍ ഇന്ന് വെനിസ്വലയെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 30ന് ആദ്യ മത്സരത്തില്‍ നേരിടും.
ഇന്ന് ആദ്യ മത്സരം നടക്കാനിരിക്കെ ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റില്‍ 12 വെനിസ്വലക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു, പുതിയ മാനദണ്ഡപ്രകാരം കോവിഡ് പോസിറ്റീവ് ആയാലും പകരക്കാരെ ടീമില്‍ എത്തിക്കാന്‍ കഴിയുമെന്നിരിക്കെ മത്സരം ഒരു തടസ്സവും കൂടാതെ നടക്കും.


നാളെ പുലര്‍ച്ചെ 5 30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊളംബിയ ഇക്വഡോറിനെയും നേരിടും.

Related Articles