ഈ ഫോൺ ഉപഭോതാക്കൾക്ക് ആൻഡ്രോയ്ഡ് 12 അപ്പ്‌ഡേഷനുകൾ ലഭിക്കും

  • 13/06/2021

ഗൂഗിളിന്റെ പുതിയ I/O 2021 അറിയിപ്പുകൾ ഇതാ എത്തിയിരിക്കുന്നു. ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്ക് ഏറെ സന്തോഷം നൽകുന്ന അറിയിപ്പുകളും ഇത്തവണ ഗൂഗിളിന്റെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നു. അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ തന്നെയാണ്. ആൻഡ്രോയിഡിന്റെ 11 നു ശേഷം ഇതാ ആൻഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം എത്തിയിരിക്കുന്നു.

അതിനായി പുതിയ ഡിസൈൻ ആണ് ഗൂഗിൾ ഇതിനു നൽകിയിരിക്കുന്നത്. ഈ ഡിസൈൻ മെറ്റീരിയൽ യൂ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ ആൻഡ്രോയിഡിന്റെ ചില ഫോണുകളിൽ Android 12 Beta 1 ഉടനെ തന്നെ ലഭിക്കുന്നതാണ്. ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ആണ് ആദ്യം ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത്.

അതുപോലെ അടുത്തതായി എടുത്തു പറയേണ്ട പുതിയ അറിയിപ്പുകളിൽ ഒന്നാണ് ഗൂഗിൾ ക്രോമിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ഏതെങ്കിലും രീതിയിൽ സുരക്ഷ ലംഘനങ്ങൾ നടന്നാൽ അത് കണ്ടെത്താന് ഗൂഗിൾ ക്രോമിനെ പ്രാപ്തമാക്കിയിരിക്കുന്നു എന്നതാണ് ഗൂഗിളിന്റെ അറിയിപ്പുകളിൽ ഏറെ ശ്രദ്ധേയം .അതുപോലെ തന്നെ പുതിയ ഫീച്ചറുകൾ ഗൂഗിൾ മാപ്പിലും കൂടാതെ ഫോട്ടോകളിലും ഉൾപ്പെടുത്തിയിരിക്കുന്നു.
 
ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകളായ ആൻഡ്രോയിഡ് 12 Beta 1 ലഭ്യമാകുന്ന ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .റിപ്പോർട്ടുകൾ പ്രകാരം OnePlus 9,OnePlus 9 Pro ,Oppo Find X3 Pro,Asus ZenFone 8,Xiaomi Mi 11,Xiaomi Mi 11i,Xiaomi Mi 11X Pro,Xiaomi Mi 11 Ultra,Realme GT,iQoo 7 Legend,iQoo 7 Legend ,Oppo Find X3 Pro എന്നി ഫോണുകളിൽ Android 12 Beta 1 ലഭിക്കുന്നതാണ് .

Related Articles