ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പെത്തി

  • 18/06/2021

ഗെയിമിങ് ആരാധകർക്കായി പുതിയ പേരിലും അൽപം മാറ്റങ്ങളോടെയും പബ്ജി തിരിച്ചുവന്നു.  ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിന്റെ പുതിയ പേര്. ഇന്ത്യയിൽ കഴിഞ്ഞ വർഷമാണ്ഇന്ത്യയിൽ പബ്‌ജി നിരോധിച്ചത്. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച്‌ പബ്ജി ഗെയ്മിനെ റീബ്രാൻഡ് ചെയ്താണ് ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എത്തുന്നത്.

റിപ്പോർട്ട് പ്രകാരം മെയ് 18ന് ആരംഭിച്ച പ്രീ-രെജിസ്ട്രേഷൻ ചെയ്തവരിൽ നിന്നും ചില ടെസ്റ്റർമാർക്ക് മാത്രമാണ് ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുക. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പ് കൂടുതൽ പേർക്ക് ഡൗൺലോഡ് ചെയ്തുപയോഗിക്കാൻ സ്ലോട്ട് ഏർപ്പെടുത്തിയതായി ക്രാഫ്റ്റൺ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ബീറ്റ പതിപ്പ് അവതരിപ്പിച്ചതോടെ ജൂൺ 18ന് ഗെയിമിന്റെ ഔദ്യോഗിക ലോഞ്ചുണ്ടായേക്കില്ല.

721MB ആയിരിക്കും ഗെയിമിന്റെ സൈസ് എന്നാണ് സൂചന. ഗെയിമിൽ രക്തത്തിന്റെ നിറം ചുവപ്പിന് പകരം പച്ചയാണെന്ന് മൈസ്മാർട്ട്പ്രൈസ് വെബ്സൈറ്റ് നടത്തുന്ന ഇർഷാദ് കലീബുല്ല റിപ്പോർട്ട് ചെയ്യുന്നു. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയിൽ പബ്ജിയിലെ പല മാപ്പുകളും പേരിൽ മാറ്റം വരുത്തി ചേർത്തിട്ടുണ്ട്. പബ്ജിയിലെ 4x4 മാപ് ആയ സാൻഹോക്കിനോട് സാദൃശ്യമുള്ള മാപ്പിന്റെ ചിത്രം ടീസറായി പോസ്റ്റ് ചെയ്ത ക്രാഫ്റ്റൺ ഇത് സംബന്ധിച്ച സൂചനകൾ നൽകി.

Related Articles