ജാവി മാര്‍ട്ടിന്‍സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്ക്

  • 22/06/2021

ദോഹ: പ്രമുഖ ഫുട്‌ബോള്‍ താരവും ജര്‍മനിയുടെ ബയേണ്‍ മ്യൂണിക്ക് കളിക്കാരനുമായ ജാവി മാര്‍ട്ടിന്‍സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്ക്. മധ്യനിര കളിക്കാരനായ ജാവി 2021-22 സീസണിലേക്ക് ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടു. 32 കാരനായ ജാവി ഈയിടെയാണ് ബയേണ്‍ മ്യൂണിക്കിനോട് വിട പറഞ്ഞത്. താരം തന്നെയാണ് ഖത്തര്‍ ക്ലബ്ബുമായുള്ള തന്റെ കരാര്‍ വെളിപ്പെടുത്തിയത്. 

ഒന്‍പത് വര്‍ഷത്തോളം ഈ സ്പാനിഷ് താരം ബയേണിനായി കളിച്ചിട്ടുണ്ട്. 260 ലേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2013ലും 20ലും ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്തു. പുതിയ മാറ്റത്തോടെ ഖത്തർ സറ്റാര്‍സ് ലീഗിലാണ് ആദ്യമായി അദ്ദേഹം രംഗത്തെത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്. സെപ്തംബറിലാണ് മത്സരം.

Related Articles