ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന് കൊറോണ സ്ഥിരീകരിച്ചു

  • 27/06/2021


കോപ്പൻഹേഗൻ: യൂറോ കപ്പിൽ സ്പെയ്നിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് മുമ്പ് ക്രൊയേഷ്യക്ക് തിരിച്ചടി. സ്റ്റാർ വിങ്ങർ ഇവാൻ പെരിസിച്ചിന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ തിങ്കളാഴ്ച്ച നടക്കുന്ന സ്പെയ്നിനെതിരായ മത്സരത്തിൽ താരം കളത്തിലിറങ്ങില്ല.

10 ദിവസം പെരിസിച്ച് ഐസൊലേഷനിൽ കഴിയും. ടീമിലെ മറ്റു കളിക്കാരുടേയും കോച്ചിങ് സ്റ്റാഫിന്റേയും പരിശോധനാഫലം നെഗറ്റീവാണെന്ന് ക്രൊയേഷ്യ വ്യക്തമാക്കി.

കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്ക് പെരിസിച്ചിന്റെ അഭാവം വൻ തിരിച്ചടിയാകും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളിൽ നിന്ന് താരം രണ്ട് ഗോളുകൾ നേടി. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത് പെരിസിച്ചിന്റെ ഗോളാണ്. സ്കോട്ട്ലന്റിനെ 3-1ന് പരാജയപ്പെടുത്തിയപ്പോൾ ക്രൊയേഷ്യയുടെ താരമായതും പെരിസിച്ച് തന്നെയാണ്. ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു പെരിസിച്ച്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയ സ്പെയിൻ മൂന്നാം മത്സരത്തിൽ സ്ലൊവാക്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തിരുന്നു.

Related Articles