ഹംഗറി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ നേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര എന്ന 12 വയസുകാരൻ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെൻറിലാണ് അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. ന്യൂ ജേഴ്സിയിൽ നിന്നുള്ള അഭിമന്യു 12 വയസും 4 നാലുമാസവും 25 ദിവസവും പ്രായവുമുള്ളപ്പോഴാണ് തിളക്കമാർന്ന നേട്ടം തൻറെ പേരിലാക്കിയത്. 19 വർഷമായി സെർജി കർജാകിൻസിൻറെ പേരിലായിരുന്ന റെക്കോർഡാണ് അഭിമന്യു മിശ്ര തൻറെ പേരിലാക്കിയത്.2002 ഓഗസ്റ്റ് 12നായിരുന്നു സെർജി കർജാകിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററെന്ന പദവി സ്വന്തമാക്കിയത്. 12 വയസും 7 മാസവുമായിരുന്നു റെക്കോർഡ് നേടുമ്പോൾ സെർജിയുടെ പ്രായം. ലോകറെക്കോർഡ് ലക്ഷ്യമിട്ട് ഏതാനും മാസങ്ങളായി തുടർച്ചയായി ചെസ് ടൂർണമെൻറുകളിൽ പങ്കെടുക്കുകയായിരുന്നു അഭിമന്യു. 2009 ഫെബ്രുവരി 5നാണ് അഭിമന്യുവിൻറെ ജനനം.തൻറെ ആദ്യത്തേയും രണ്ടാമത്തേയും ഗ്രാൻഡ് മാസ്റ്റർ നേട്ടമാണ് അഭിമന്യു ബുഡാപെസ്റ്റിൽ കാഴ്ച വച്ചത്. മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് അഭിമന്യുവിൻറെ ചരിത്ര നേട്ടം. ഏപ്രിൽ മാസത്തിൽ വെസെർകെപ്സോ ടൂർണമെൻറിലും മെയ് മാസത്തിൽ ഫസ്റ്റ് സാറ്റർഡേ ടൂർണമെൻറിലുമായിരുന്നു ഈ നേട്ടം. 15കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?