ലോക കായിക മാമാങ്കത്തിൽ പങ്കെടുക്കാൻ സൗദിയുടെ പറക്കും കുതിരയും

  • 04/07/2021


റിയാദ്: ലോക കായിക മാമാങ്കത്തിൽ പങ്കെടുക്കാൻ സൗദിയുടെ പറക്കും കുതിര. ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ നിന്നും ഒരു വനിതാ താരം ഒളിമ്പിക്‌സ് ഓട്ടത്സരത്തിൽ പങ്കെടുക്കുകയാണ്. ഈ മാസം ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കയാണ് വനിതാ അത്‌ലറ്റ് യാസ്മിൻ അൽ ദബ്ബാഗ്. വനിതകളുടെ 100 മീറ്റർ ഓട്ടത്തിലാണ് റെക്കോർഡോടെ യാസ്മിൻ യോഗ്യത നേടിയത്. സൗദിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാണ് യാസ്മിൻ.

സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ബാസ്‌കറ്റ്ബാൾ, നീന്തൽ, വോളിബാൾ, ജിംനാസ്റ്റിക്സ് എന്നിവയിലെല്ലാം ഇവർ പങ്കെടുത്തിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മത്സരിക്കുന്ന യാസ്മിൻ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരികളിലൊരാളായ ലിൻഫോർഡ് ക്രിസ്റ്റിയുടെ കീഴിൽ മൂന്ന് വർഷമായി പരിശീലനത്തിലാണ്. യാസ്മിൻ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് യാസ്മിൻ  പഠിച്ചത്. 2019ൽ സൗദി അറേബ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷനിൽ അംഗമായി.

Related Articles