ന്യൂയോർക്ക്: പ്രപഞ്ചത്തിൽ ഭൂമിയിലെ മനുഷ്യനടക്കമുള്ള ജീവികൾ മാത്രമല്ലെന്ന് വീണ്ടും ആവർത്തിച്ച് നാസ മേധാവി ബിൽ നെൽസൺ. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബിൽ നെൽസൺ തൻറെ 'അന്യഗ്രഹ ജീവി'കൾ എന്ന ആശയം വീണ്ടും അവതരിപ്പിച്ചത്.അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും ബിൽ നെൽസൺ പറയുന്നു. 1350 കോടി വർഷങ്ങളുടെ പ്രായമുണ്ട് പ്രപഞ്ചത്തിന് എന്നാണ് കണക്ക്. അത് വളരെ വലിയ കാലമാണ്. സൂര്യനെ പോലെ മറ്റൊരു നക്ഷത്രവും ഭൂമിയെ പോലെ മറ്റു ഗ്രഹങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ടോ? എന്നതിന് ഉണ്ടായിരിക്കാം എന്നത് തന്നെയാണ് ഉത്തരം.ഇത് സംഭവിച്ച സൂചനകൾ ഉടൻ തന്നെ ലഭിച്ചേക്കാം. വർഷങ്ങളായി സൂര്യനു സമാനമായ നക്ഷത്രങ്ങളെക്കുറിച്ചും വാസയോഗ്യമായ ഗ്രഹങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവനെക്കുറിച്ചുമുള്ള തിരച്ചിലിലാണ് നാസ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ചൊവ്വയിൽ ഒമ്പതാമത്തെ പറക്കൽ വിജയകരമായി പൂർത്തിയാക്കിയ ചെറു ഹെലിക്കോപ്റ്റർ ഇൻജെന്യൂയിറ്റിയെക്കുറിച്ചും ബിൽ നെൽസൺ അഭിമുഖത്തിൽ സൂചിപ്പിച്ചു. ഇത്തവണ ഏതാണ്ട് 166.4 സെക്കന്റുകളാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ പറന്നത്. സെക്കന്റിൽ അഞ്ച് മീറ്റർ വരെ വേഗത്തിലായിരുന്നു ഇൻജെന്യൂയിറ്റിയുടെ പറക്കൽ.ചൊവ്വയിലെ മണൽ നിറഞ്ഞ ഭാഗത്തായിരുന്നു ഇൻജെന്യൂയിറ്റി ഇത്തവണ പറന്നിറങ്ങിയത്. മണലിൽ പൂഴ്ന്നുപോവുമോ എന്നറിയാനുള്ള പരീക്ഷണം കൂടിയായിരുന്നു ഇത്. ആ പരീക്ഷണത്തിൽ ഇൻജെന്യൂയിറ്റി വിജയിച്ചുവെന്നും നെൽസൺ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?