ടോക്യോ: കോവിഡ് ആശങ്കയിൽ അവസാനനിമിഷംവരെ അനിശ്ചിതത്വമുണ്ടെങ്കിലും മാനവരാശിയുടെ ഏറ്റവും വലിയ മേളയായ ഒളിമ്പിക്സിനായി ടോക്യോ നഗരം ഉണർന്നു. കാണികളില്ല, ആരവങ്ങളില്ല. എങ്കിലും ആവേശം കുറയില്ലെന്നാണ് പ്രതീക്ഷ.ആതിഥേയരായ ജപ്പാനും ഓസ്ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്ബോൾ മത്സരത്തോടെ 32-ാമത് ഒളിമ്പിക്സിന്റെ ഗെയിംസ് ഇനങ്ങൾ ബുധനാഴ്ച തുടങ്ങി. 8-1ന് ജപ്പാൻ ജയിച്ചു. വനിതകളുടെ ഫുട്ബോളിൽ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡൻ (3-0) അട്ടിമറിച്ചു.ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും. ഇന്ത്യയിൽനിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകൾ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?