ടോക്കിയോ : ടോക്കിയോ ഒളിംപിക്സിന് ഇന്ന് തിരിതെളിയും. ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് നാലരയ്ക്ക് ആരംഭിക്കും. ഇനി എല്ലാ കണ്ണുകളും ജപ്പാനിലെ ടോക്കിയോയിലേക്ക്. 206 രാജ്യങ്ങളില്‍ നിന്നായി 11,000 അത്്ലീറ്റുകള്‍ 33 കായിക ഇനങ്ങളിലായി പോരിനിറങ്ങും. പതിനൊന്നായിരം കോടി രൂപ ചെലവഴിച്ച നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ത്രീ ഇന്റു ത്രീ ബാസ്ക്കറ്റ് ബോള്‍, ബി എം എക്സ് പ്രീസ്റ്റൈല്‍ കരാട്ടെ സ്പോര്‍ട്സ് ക്ലൈംബിങ്, സര്‍ഫിങ് തുടങ്ങി പുത്തന്‍ ഇനങ്ങള്‍ ടോക്കിയോയില്‍ അരങ്ങേറും. അന്‍പതില്‍ താഴെ അത്്ലീറ്റുകള്‍ മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പരേഡില്‍ പങ്കെടുക്കുക. ജപ്പാനീസ് അക്ഷരമാലാ ക്രമമനുസരിച്ച് 21ാം സ്ഥാനത്താണ് ഇന്ത്യയെത്തുക. മാര്‍ച്ച് പാസ്റ്റില്‍ ആദ്യം ഗ്രീസും രണ്ടാമത് അഭയാര്‍ഥികളുടെ ടീമും. ഏറ്റവും ഒടുവിലായി ആതിഥേയരായ ജപ്പാന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ ഉള്‍പ്പടെ 15 ലോകനേതാക്കളും, അമേരിക്കന്‍ ഫസ്റ്റ് ലേഡി ജില്‍ ബിഡനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇനിയുള്ള രണ്ടാഴ്ച കായികലോകം കൂടുതല്‍ വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒന്നിച്ച് മുന്നേറുന്ന കാഴ്ചകള്‍ കാണാം
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?