ഒളിമ്പിക്‌സ് ബോക്‌സിങ്; ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറില്‍

  • 27/07/2021ടോക്യോ: ഒളിമ്പിക്സ് ബോക്സിങ്ങിൽ മേരി കോമിന് പിന്നാലെ ലോവ്ലിന ബോർഗോഹൈനും ജയത്തോടെ തുടക്കം.

വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത മത്സരത്തിൽ ജയിക്കാനായാൽ ലോവ്ലിനയ്ക്ക് മെഡൽ ഉറപ്പാക്കാം.

ഒളിമ്പിക്സിൽ താരത്തിന്റെ ആദ്യ ജയമാണിത്. മത്സരത്തിൽ പൂർണ ആധിപത്യത്തോടെയായിരുന്നു ലോവ്ലിനയുടെ ജയം.

നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ നിയെൻ ചിനാണ് ക്വാർട്ടറിൽ ലോവ്ലിനയുടെ എതിരാളി.

Related Articles