ന്യൂ ഡെൽഹി: ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ മെയ് മാസത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ടാമത്തെ കമ്പനിയായി ഒപ്പോ. വൺപ്ലസ്, റിയൽമി എന്നീ സഹോദര ബ്രാന്റുകൾ കൂടിയുള്ള ഒപ്പോയുടെ മെയ് മാസത്തിലെ വിപണി ഓഹരി 16 ശതമാനമാണ്.ആപ്പിളിന് 15 ശതമാനമാണ് വിപണിയിലെ ഓഹരി. ഷവോമിക്ക് 14 ശതമാനമാണ് ഓഹരി. ആഗോളതലത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ഒപ്പോ ആപ്പിളിനെയും ഷവോമിയെയും വിൽപ്പനയിൽ മറികടന്നു.മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. റിയൽമി, വൺ പ്ലസ് എന്നീ ബ്രാന്റുകൾ കൂടി ഉപയോഗിച്ചാണ് വിപണിയിൽ മൾട്ടി ബ്രാന്റ് നയത്തിലൂടെ ഒപ്പോ മുന്നേറുന്നത്. ഓരോ ബ്രാന്റും സ്വതന്ത്രമായാണ് വിപണിയിൽ തങ്ങളുടെ സ്വാധീന മേഖലകളിൽ ഇടപെടുന്നത്. ഈ തന്ത്രം ഫലം ചെയ്തെന്നാണ് വിപണിയിലെ മുന്നേറ്റം ചൂണ്ടിക്കാട്ടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?