തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് സെമിയിൽ പി വി സിന്ധു

  • 30/07/2021ടോക്കിയോ: ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. സെമി നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും. തായ് സു യിങ്-റച്ചാനോക് ഇന്‍റാനോണ്‍ മത്സര വിജയിയാണ് സിന്ധുവിന്‍റെ എതിരാളി. 

Related Articles