വാട്‌സാപ്പിന് പകരക്കാരനായി സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ ആണ് സന്ദേശ് ആപ്പ് പുറത്തിറക്കിയത്. കേന്ദ്ര ഐ.ടി. ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സപ്പിലേത് പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ നേരത്തെ വികസിപ്പിച്ച ഗവണ്മെന്റ് ഇന്‍സ്റ്റന്റ് മെസ്സേജിങ് സിസ്റ്റം പരിഷ്‌ക്കരിച്ചാണ് സന്ദേശ് പുറത്തിറക്കിയത്.ട്വിറ്ററിന് ബദലായി 'കൂ' ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിനും ഒരു പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിന് ഒരു ബദല്‍ ഇറക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ആണ് ഇത് സൈന്‍ ആപ്പ് ചെയ്യാന്‍ വേണ്ടത്. സന്ദേശം അയക്കുന്നതിന് പുറമെ ചിത്രങ്ങളും വിഡിയോയുമൊക്കെ പങ്കുവയ്ക്കാം. ഗ്രൂപ്പുകള്‍ നിര്‍മിക്കാനും കഴിയും. ആന്‍ഡ്രോയിഡ് 5.0 വേര്‍ഷനിലും അതിന് മുകളിലേക്കുമുള്ള സ്മാര്‍ട്ട്‌ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക. ഐ.ഓ.എസ്., ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ സന്ദേശ് ആപ്പ് ഉപയോഗിക്കാനാകും. വോയിസ് സന്ദേശങ്ങളും ഡാറ്റാ സന്ദേശ്‌നങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്‌സാപ്പിനെ പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ഫീച്ചറുമുള്ളതിനാല്‍ സ്വകാര്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. സന്ദേശിന് പുറമെ സംവാദ് എന്ന ആപ്പും വികസിപ്പിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.ആപ്പിന് വേണ്ട സെര്‍വറും ഇന്ത്യക്കുള്ളില്‍ തന്നെയായിരിക്കും. അതിലെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കീഴിലുള്ള ക്ലൗഡ് സ്‌റ്റോറേജ് സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക.ഡാറ്റാ സെന്ററുകള്‍ ആക്‌സസ് ചെയ്യാന്‍ അധികൃതര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. സന്ദേശിന്റെ ആഡ്രോയ്ഡ് വകഭേദം ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് (android 4.4.4 version)മുതലുള്ള ഫോണുകളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അത് പോലെ ഐ.ഒ.എസ്. 11 മുതലുള്ള ഐഫോണുകളില്‍ മാത്രമായിരിക്കും സന്ദേശ് ഉപയോഗിക്കാനാവുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?