ടോക്യോ: ബാഡ്മിന്റണിൽ പിവി സിന്ധു സെമിയിലും ബോക്സിങിൽ പൂജ റാണി ക്വാർട്ടറിൽ തോൽവി വഴങ്ങിയതിന് പിന്നാലെ പുരുഷ ലോങ് ജംപിലും ഇന്ത്യക്ക് നിരാശ. ഈയിനത്തിൽ ഇന്ത്യക്കായി മത്സരിക്കാനിറങ്ങിയ മലയാളി താരം എം ശ്രീശങ്കർ ഫൈനൽ യോഗ്യത നേടാതെ പുറത്തായി.15 പേർ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയിൽ ശ്രീശങ്കർ 13ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്ന് ശ്രമങ്ങളും അവസാനിച്ചപ്പോൾ ശ്രീശങ്കറിന്റെ മികച്ച പ്രകടനം 7.69 മീറ്റർ. തന്റെ ഏറ്റവും മികച്ച പ്രകടനമായ 8.26 മീറ്ററിന്റെ അടുത്തെത്താൻ പോലും മലയാളി താരത്തിന് കഴിഞ്ഞില്ല.ആദ്യ ശ്രമത്തിൽ 7.69 മീറ്റർ താണ്ടി ശ്രീശങ്കർ, രണ്ടാം ശ്രമത്തിൽ 7.51 മീറ്ററാണ് പിന്നിട്ടത്. ഫൈനലിലേക്ക് യോഗ്യത നേടാൻ 8.15 മീറ്റർ ദൂരം താണ്ടണം. എന്നാൽ മൂന്നാം ശ്രമത്തിൽ 7.43 മീറ്റർ ദൂരമാണ് മലയാളി താരം പിന്നിട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?