ബാഴ്‌സ വിട്ട് പോകാന്‍ ആഗ്രഹമില്ലായിരുന്നു; പൊട്ടിക്കരഞ്ഞ് മെസി

  • 08/08/2021


നൗകാമ്പ്: ബാഴ്‌സലോണയില്‍ വിടവാങ്ങുകയാണെന്ന് ലയണല്‍ മെസിയുടെ ഔദ്യോഗിക പ്രഖ്യാപനം. നൗകാമ്പിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞാണ് മെസി സംസാരിച്ചത്. തനിക്കും കുടുംബത്തിനും ബാഴ്‌സ വിട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും ബാഴ്‌സലോണയില്‍ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും മെസി പറഞ്ഞു.

'ഞാന്‍ ഇത്രയും വര്‍ഷങ്ങളായി ഇവിടെയുണ്ട്. എന്റെ 13 വയസ്സ് മുതല്‍ 21 വര്‍ഷത്തിനുശേഷം ഞാന്‍ പോകും. എല്ലാത്തിനും നന്ദി. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഹൃദയം നിറഞ്ഞ നന്ദി. ഞാന്‍ ഈ ക്ലബ്ബിനായി എല്ലാം നല്‍കി,' മെസി പറഞ്ഞു. ബാഴ്‌സയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ലാലിഗ നിയമങ്ങള്‍ എല്ലാം തകിടം മറിച്ചുവെന്ന് മെസി കൂട്ടിച്ചേര്‍ത്തു.

Related Articles