പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ടേബിള്‍ ടെന്നീസ് താരം ഭാവിന ബെന്‍ പട്ടേല്‍

  • 27/08/2021


ടോക്യോ: ടോക്യോ പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ടേബിള്‍ ടെന്നീസ് താരം ഭാവിന ബെന്‍ പട്ടേല്‍. ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ബോറിസ്ലാവ റാങ്കോവിച്ചിനെ അട്ടിമറിച്ച ഭാവിന പട്ടേല്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായത്.

റിയോ പാരാലിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഭാവിന പട്ടേല്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച റാങ്കോവിച്ച്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഭാവിന പട്ടേലിന്റെ വിജയം. സ്‌കോര്‍ 11-5, 11-6, 11-7. ചൈനയുടെ മിയാവോ സാംഗാണ് സെമിയില്‍ ഭാവിന പട്ടേലിന്റെ എതിരാളി.

സെമിയിലെത്തി മെഡലുറപ്പിച്ചതോടെ ടേബിള്‍ ടെന്നീസില്‍ പാരാലിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ഭാവിന പട്ടേലിന് സ്വന്തമായി. പാരാലിംപിക്സിലെ ആദ്യ മത്സരം തോറ്റശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഭാവിന പട്ടേല്‍ മെഡലുറപ്പിച്ചത്.

Related Articles