പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ: ലോക റെക്കോര്‍ഡോടെ ഷൂട്ടിങ്ങിൽ അവനിലേഖര തങ്കമണിഞ്ഞു

  • 30/08/2021


ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ. ലോക റെക്കോര്‍ഡോടെ ഷൂട്ടിങ്ങിൽ അവനിലേഖര തങ്കമണിഞ്ഞു. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും ഇന്ന് രാവിലെ ശ്രദ്ധേയമാണ്. സീസണിലെ തന്‍റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം.

ഇന്നലെ ഇന്ത്യ മൂന്ന് മെഡലുകളാണ് പാരാലിംപിക്‌സിൽ നേടിയത്. രാവിലെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.

പുരുഷന്‍മാരുടെ ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെ നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 

മൂന്നാം മെഡലായി പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. 19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് നേട്ടം.

Related Articles