എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; പുതിയ സവിശേഷതയുമായി വാട്സ്ആപ്പ്

  • 17/09/2021


കൊച്ചി: ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇതിനോടകം തന്നെ നിരവധി സവിശേഷതകള്‍ വാട്സ്ആപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡെസ്ക് ടോപ് വേര്‍ഷനിലും പുതിയ സവിശേഷതകള്‍ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി. ഇത്തവണ വാട്സ്ആപ്പ് എത്തുന്നത് ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാനുള്ള ഫീച്ചറുമായാണ്. വാബെറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത് എങ്ങനെയാണ് സാധ്യമാവുകയെന്ന് പലരിലും ചോദ്യമുണ്ടാകും. ഇനിമുതല്‍ ഫൊട്ടെ അപ്ലോ‍ഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപം സ്റ്റിക്കര്‍ ഐക്കണും ഉണ്ടാകും. ഫോട്ടോ അപ്ലോഡ് ചെയ്തതിന് ശേഷം പ്രസ്തുത ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചിത്രം സ്റ്റിക്കര്‍ രൂപത്തിലാകും. സവിശേഷത ഉടന്‍ തന്നെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സവിശേഷത വളരെ ഉപകാരപ്രദമാണ്. മറ്റൊരു ആപ്ലിക്കേഷന്റെ സഹായമില്ലാതെ തന്നെ ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാന്‍ സഹായിക്കും. ഇത് വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Related Articles