യൂസർമാർ വാട്ട്സ്ആപ്പ് പേയ്മെൻറുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക്

  • 30/09/2021


മുംബൈ: യൂസർമാർ വാട്ട്സ്ആപ്പ് പേയ്മെൻറുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ. വാട്ട്‌സ്ആപ്പ് അവരുടെ യുപിഐ അധിഷ്ഠിത പേയ്‌മെൻറ്​ സംവിധാനമായ ‘വാട്​സ്​ആപ്പ്​ പേ’ ഇന്ത്യയിൽ അവതരിപ്പിച്ച്​ മാസങ്ങളായെങ്കിലും ഗൂഗിൾ പേയ്​ക്കും ഫോൺപേയ്​ക്കും പേടിഎമ്മിനും ഇവിടെ ലഭിക്കുന്ന സ്വീകാര്യത ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതൽ യൂസർബേസുള്ള മെസ്സേജിങ്​ ആപ്പെന്ന നിലക്ക്​, ഇന്ത്യയിൽ ഡിജിറ്റൽ പേയ്​മെൻറ്​ രംഗത്ത്​ വിപ്ലവം സൃഷ്​ടിക്കാൻ കഴിയുമെന്നായിരുന്നു ഫേസ്​ബുക്കി​ൻ്റെ കണക്കുകൂട്ടൽ. എന്നാൽ, സംഭവിച്ചത്​ നേരെ വിപരീതവും.

ഇന്ത്യയിൽ വാട്​സ്​ആപ്പ്​ പേയ്​ക്ക്​ സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിക്കുള്ള​ പ്രധാനകാരണം, ഒരു തരത്തിലുള്ള ക്യാഷ്ബാക്കും മറ്റ് ഓഫറുകളും അവർ നൽകുന്നില്ല എന്നത്​ തന്നെയാണ്​. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ട്​ അനുസരിച്ച്​, വാട്​സ്​ആപ്പ്​ അവരുടെ പേയ്​മെൻറ്​ സിസ്റ്റത്തിൽ ക്യാഷ്ബാക്ക്​ ഫീച്ചറും കൊണ്ടുവരാൻ പോവുകയാണ്​.

വാട്ട്‌സ്ആപ്പ് ബീറ്റാ ഇന്‍ഫോ (WABetaInfo) ആണ്​ ഇക്കാര്യത്തെ കുറിച്ച്​ സൂചന നൽകിയിരിക്കുന്നത്​. ആൻഡ്രോയ്​ഡ്​ ആപ്പി​െൻറ ബീറ്റ വേർഷനിൽ അത്​ പരീക്ഷിച്ച്​ കഴിഞ്ഞെന്നും അവർ റിപ്പോർട്ട്​ ചെയ്യുന്നു. ക്യാഷ്​ബാക്ക്​ സംവിധാനം വരുമെന്ന്​ സൂചിപ്പിക്കുന്ന പുഷ്​-നോട്ടിഫിക്കേഷ​െൻറ സ്​ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്​.

ഭാവി അപ്ഡേറ്റില്‍ അത്​ ലഭ്യമായേക്കും. യൂസർമാർ വാട്ട്സ്ആപ്പ് പേയ്മെൻറുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് കിട്ടും. ഇന്ത്യയിലെ യുപിഐ പേയ്മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്​ബാക്ക്​ ലഭിക്കുകയുള്ളൂ എന്നും 48 മണിക്കൂറിനുള്ളില്‍ അത് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്നും വാട്ട്‌സ്ആപ്പ് ബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു.

Related Articles