ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്കും ബ്രസീലിനും ജയം

  • 15/10/2021


ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജന്റീനയ്ക്കും ജയം. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെയും ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെയുമാണ് തോൽപ്പിച്ചത്. പോയിന്റ് പട്ടികയിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തും, അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്തുമാണ്.

പെറുവിനെതിരെ നടന്ന മത്സത്തിൽ ലൗത്താരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബർബോസ ഓരോ ഗോളുകളും നേടി. സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോൾ നേടിയത്. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള യുറുഗ്വായ് അഞ്ചാം സ്ഥാനത്താണ്.

Related Articles