ഹര്‍ഭജന്‍ സിംഗ് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനര്‍ത്ഥിയാവും

  • 17/03/2022


അമൃത്സര്‍: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പഞാഞ്ചില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനര്‍ത്ഥിയാവും. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. 

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്നെ താരത്തെ പാര്‍ട്ടിയെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു. 

ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കും. 92 സീറ്റ് നേടിയായിരുന്നു പാര്‍ട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്‌വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു. 

ഹര്‍ഭജന്റിന്റെ വാക്കുകള്‍.... ''ആം ആദ്മി പാര്‍ട്ടിയേയും ഭഗവന്ദ് മന്നിനേയും അഭിനന്ദിക്കുന്നു. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖത്കര്‍ക്കളനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുമെന്ന പ്രഖ്യാപനത്തില്‍ ഏറെ സന്തോഷമുണ്ട്. ഇത് അഭിമാന നിമിഷം.'' ഹര്‍ഭജന്‍ കുറിച്ചിട്ടു. 

Related Articles