ഐപിഎല്ലില്‍ കാണികള്‍ വീണ്ടും സ്റ്റേഡിയത്തിലേക്ക്; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

  • 23/03/2022




മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സ്റ്റേഡിയങ്ങളില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം. മുംബൈ, നവി മുംബൈ, പുനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ നടക്കുന്നത്. മത്സരക്രമം ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (CSK vs KKR) മത്സരത്തോടെയാണ് ഐപിഎല്ലിന് തിരശ്ശീല ഉയരുക. 

ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചിട്ടുണ്ട്. www.iplt20.com എന്ന ഓദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പന. കൊവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചാവും കാണികളെ പ്രവേശിക്കുക. വാംഖഢെ, ഡിവൈ പാട്ടീല്‍ എന്നിവിടങ്ങളിലായി 20 മത്സരങ്ങള്‍ വീതവും ബ്രബോണിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലുമായി 15 കളികള്‍ വീതവുമാണ് നടക്കുക. 

Related Articles